ചൊവ്വാഴ്ച, ജൂലൈ 07, 2009

ആത്മഹത്യകള്‍ പൂവണിയുമ്പോള്

ആത്മഹത്യ ,അത് ചെയ്യുന്ന വ്യക്തിയുടെ ഏറ്റവും വലിയ ശരിയായിരിക്കാം (ചിലപ്പോളെങ്കിലും).എന്നാല്‍ ചില ആത്മഹത്യകള്‍ക്കു
ശേഷം ജീവിച്ചിരിക്കുന്ന ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നു.ഈ ലോകത്ത്‌ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു.ഈ ലോകത്തിലെ കാര്യം നോക്കണ്ട .നമ്മള്‍ ജീവിക്കുന്ന കൊച്ചു കേരളത്തില്‍ ദിവസേനയെന്നോണം എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു.കര്‍ഷകരും ,ദാരിദ്ര രേഖക്ക് താഴെയുള്ളവരും ,മേലെയുള്ളവരും,സമ്പന്നരും,
യുവാക്കളും ,കുട്ടികളും ,എന്ന് വേണ്ട മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളില്‍ ഉള്ളവരും ഇത്തരത്തില്‍ ജീവനൊടുക്കുന്നത് നാം കാണുന്നു .പക്ഷെ,അത്തരം ആത്മഹത്യകള്‍ ഒന്നും തന്നെ അധികം നാള്‍ നമ്മള്‍ സംസാരവിഷയമാക്കാറില്ല. അതിന്‍ തക്ക എരിവും ,പുളിയും അവയ്ക്കുണ്ടാകാറില്ല .പക്ഷെ,ഇടയ്ക്കൊക്കെ ആഘോഷിക്കാന്‍ വക നല്‍കുന്ന ആത്മഹത്യകളും അരങ്ങേറാറുണ്ട്.ഈ നല്ല കാര്യം ചെയ്തത് ഏതെങ്കിലും സറ്ഗ്ഗശേഷിയുള്ള കലാകാരന്മാരാണെങ്കില്‍ കൂടുതല്‍ സന്തോഷം.ജീവിതത്തിനെയും, മരണത്തിനെയും കുറിച്ച് ആധികാരികമായും,ആലങ്കാരികമായും, പറഞ്ഞ ഏതെങ്കിലും കവിയാണെങ്കില്‍ പിന്നെ ആഘൊഷിക്കാന്‍ വേറെ ഒന്നും വേണ്ട.ആത്മഹത്യക്കു ശേഷം ഇത്രയേറെ ക്രൂശിക്കപ്പെടുന്ന മനുഷ്യറ് വേറെ ഉണ്ടോ എന്നു തന്നെ സംശയം.ജീവിച്ചിരുന്നപ്പോള്‍ അവര്‍ എഴുതിവെച്ചതെല്ലാം വീണ്ടും ,വീണ്ടും കത്തിവെച്ച് കീറിമുറിക്കുന്നു.ഇത് ചെയ്യുന്നത് കുറച്ച് അക്ഷരങ്ങളും പേനയും കയ്യിലുള്ളവരാണെങ്കില്‍ ,അവരുടെ ഭാവനക്ക് അനുസരിച്ച് കവിയുടെ ചിന്തകളെ താദാത്മ്യപ്പെടുത്തുന്നു. കവി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത് പൊലും വായനക്കാരന്‍ അനുഭവിപ്പിക്കത്തക്ക വണ്ണം കയ്ക്രിയ നടത്തി നിറ്വ്രിതിയടയുന്നു. അത് കൊണ്ടും തീരുന്നില്ല, കവി ചെയ്തത് ഒരു മഹത്തായ പുണ്യമായി അവതരിപ്പിക്കാനും ഇത്തരക്കാറ്ക്ക് കഴിയും.കവിയുടെ ആത്മഹത്യയെ സ്വറ്ഗീയ തലത്തില്‍ ഉയറ്ത്തി ,കവി ചെയ്തത് ഏറ്റവും വലിയ ശരിയായിരുന്നു എന്നു വരെ വായനക്കാറ്ക്ക് തോന്നിപ്പിക്കും.അതിലൂടെ കവിയോടും,കവിയുടെ ആത്മഹത്യയോടും വായനകാരന്‍ ആരാധന തോന്നിയാല്‍ കുറ്റം പറയാനൊക്കുമൊ?
ആത്മഹത്യ ചെയ്തയാള്‍ ഒരു കവിയായതുകൊണ്ടു മാത്രം അത് മഹത്തായ ഒരു കാര്യമാകുന്നതെങ്ങിനെ?
ജീവിച്ചിരുന്നപ്പോള്‍ ജീവിതത്തേയും,മരണത്തേയും കുറിച്ച് എഴുതിയ കവിയുടെ മരണശേഷം കവിതയെയും,ആത്മഹത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്തിന്‍?
കവിതയും,മരണവും ഇഴചേറ്ന്നിരിക്കുന്നുവെങ്കില്‍ ആത്മഹത്യ ചെയ്ത കവിയെ എന്തിന്‍ സ്വര്‍ഗ്ഗതുല്യനാക്കണം?
ആത്മഹത്യ ചെയ്ത കവിയോട് ചോദിക്കാവുന്ന ചൊദ്യങ്ങളും,കിട്ടവുന്ന ഉത്തരങ്ങളും കവിയുടെ കവിതകളില്‍ തിരയുന്നത് എന്തിനാണ്‍?
രാ‍ജലക്ഷ്മിയും,നന്ദിതയും,ഷൈനയും ബാക്കി വെച്ചുപൊയ വരികളില്‍ എന്തിനാണ്‍ ആവശ്യമില്ലാത്ത ഉത്തരങ്ങള്‍ കണ്ടെത്തുന്നത്?
കവിതയെഴുതിപ്പൊയി എന്നൊരു തെറ്റൊഴിച്ചാല്‍ അവരും സാധാരണ മനുഷ്യരായിരുന്നില്ലെ?ജീവിക്കാനും,മരിക്കാനും കാരണങ്ങളൊന്നും ഇല്ലാത്തവറ് മരിക്കുകയൊ,ജീവിക്കുകയൊ ചെയ്യട്ടെ. തങ്ങളെ ഈ ലോകം അറ്ഹിക്കുന്നില്ലെന്ന് തൊന്നുന്നവറ് ആത്മഹത്യ ചെയ്യട്ടെ.അത് അവരുടെ ഇഷ്ട്ട്ം .അവര്‍ കവികളാണെങ്ങില്‍ ആത്മഹത്യക്കു ശേഷവും അവരുടെ കവിതകള്‍ വായിക്കപ്പെടട്ടെ.ഇതെല്ലം ശരികളില്‍ പെടുമായിരിക്കാം.
ഇനി ജീവിചിരിക്കുന്ന ബുദ്ധിജന്തുക്കള്‍ ആത്മഹത്യയെ പ്രകീറ്ത്തിക്കാതിരിക്കട്ടെ.പ്രോത്സാഹിപ്പിക്കാതിരിക്കട്ടെ..അതിലൂടെ പുതിയ തലമുറയെ നേറ്വഴിക്ക് നടത്തട്ടെ.ഈ ലോകം വെടിഞ്ഞവരെ വീണ്ടും വീണ്ടും പരിഹസിക്കാതിരിക്കട്ടെ.

9 അഭിപ്രായങ്ങൾ:

  1. രാ‍ജലക്ഷ്മിയും,നന്ദിതയും,ഷൈനയും ബാക്കി വെച്ചുപൊയ വരികളില്‍ എന്തിനാണ്‍ ആവശ്യമില്ലാത്ത ഉത്തരങ്ങള്‍ കണ്ടെത്തുന്നത്..

    നല്ല ചിന്തകൾ...അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. അനുകൂലിക്കുന്നു..

    അഭിനന്ദനങ്ങൾ

    ഓ.ടോ :

    ഫോണ്ട് സൈസ് & കളർ പിന്നെ ഈ വേഡ് വെരിഫിക്കേഷനും കൂടി വായനക്കാരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുമോ !!

    മറുപടിഇല്ലാതാക്കൂ
  3. ആത്മഹത്യ അത് ചെയ്യുക വല്ലാത്ത ഒര്വസ്ഥയിലാണ്‌.
    അത് മനോനില എന്ന് കൂടി പറയാം.
    ദേ..വീണ്ടും വേര്‍ഡ് വേരിഫിക്കേഷന്‍..

    മറുപടിഇല്ലാതാക്കൂ
  4. ആത്മഹത്യ ചെയ്തതു മാത്രമല്ല അവരുടെയെല്ലാം പ്രസക്തി. പറയാന്‍ ഒത്തിരിയുള്ളപ്പോള്‍ എന്തേ പറയാതെ പോവുന്നതെന്ന ചോദ്യം ഉയര്‍ന്നേക്കാം .പറയാതെ പോവുന്നതും പറയുന്നതും വിധി നിയോഗം എന്നു മാത്രം പറഞ്ഞൊതുക്കുന്നില്ല. എല്ലാം വെളിപ്പെടുന്ന ഒരു കാലം അകലെയല്ല. കാത്തിരിക്കുക. ആത്മഹത്യ എന്നൊരു കവിത എഴുതിയിരുന്നു ഷൈന. പാപി ചെയ്യുന്ന പുണ്യമാണു ആത്മഹത്യ എന്നവസാനിക്കുന്ന ആ കവിത അടുത്ത ദിവസം അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് വായിക്കുക.വേറെ ഒന്നും "ഇപ്പോള്‍ " പറയാനില്ല.

    മറുപടിഇല്ലാതാക്കൂ
  5. ചിലരുടെ ആത്മഹത്യകൾ നാം അഘോഷാമാക്കുന്നു ....
    ചിലരുടേത് നാം അശ്വാസമക്കുന്നു ...
    ഇനിയും ചിലരുടേതു നാം അശ്രദ്ദമാക്കുന്നു...
    കാരണം ഇവിടൊയൊന്നും നാം ആല്ലലൊ ഇര......

    മറുപടിഇല്ലാതാക്കൂ
  6. അതമഹത്യ മാത്രം അല്ല അങ്ങയെ ചെയ്തുവരുടെ കവിതകള്‍ വയികുമ്പോള്‍ മലയാളത്തിനു നഷ്ട്ടങ്ങള്‍ എത്ര വലുതാണ്‌ എന്ന് തിരിച്ചരിയുനത്

    മറുപടിഇല്ലാതാക്കൂ
  7. നല്ല എഴുത്ത്..അഭിനന്ദനങ്ങള്‍...(പിന്നെ ഡാറ്റ എന്റെറിംഗ് ഞാന്‍ പണ്ടേ നിര്‍ത്തി ട്ടോ...) :)

    മറുപടിഇല്ലാതാക്കൂ
  8. ചില നേരം ആത്മഹത്യ ഒരു സെല്ലിങ് പോയിന്റാണ്.
    ജീവിച്ചിരിക്കുമ്പോള്‍ ഒരിറ്റു വെള്ളം പോലും നല്‍കാത്തവര്‍,
    സ്നേഹമോ പരിഗണനയോ അംഗീകാരമോ നല്‍കാത്തവര്‍-
    ആത്മഹത്യക്കു ശേഷം തേടിയെത്തുന്നു.
    നേര്‍ക്കു നേര്‍ കാണേണ്ടതില്ലാത്ത സമാധാനമായിരിക്കും
    അവരുടെ കൈയിലിരിപ്പ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട്
    തോന്നുന്ന ധാര്‍ഷ്ഠ്യം കലര്‍ന്ന അഹന്ത മാത്രമാണ് പലപ്പോഴും
    ആത്മഹത്യയെക്കുറിച്ച പ്രകീര്‍ത്തനമായി വരുന്നത്.
    അത്തരം പ്രകീര്‍ത്തനങ്ങള്‍ക്ക് വളമാവുന്നത് ആദ്യം പറഞ്ഞ
    ആ സെല്ലിങ് പോയിന്റ് തന്നെ. വിറ്റഴിക്കുക, അതിനപ്പുറം
    ലക്ഷ്യമൊന്നുമില്ല ആത്മഹത്യ ചെയ്തവരുടെ
    സൃഷ്ടികള്‍ ആഘോഷിക്കപ്പെടുന്നതിനു പിന്നില്‍.

    വിഷാദം കൊത്തിയ അനേകം മനുഷ്യര്‍ നമുക്കിടയിലുണ്ട്.
    എഴുത്തും വായനയും കൊണ്ട് അതിജീവനത്തിന് ശ്രമിക്കുന്നവര്‍.
    അവരെ മരണത്തിന്റെ വഴിയിലേക്ക് നടത്തിക്കുക മാത്രമാണ്
    ഇത്തരം 'മരണാനന്തര രചനകള്‍'.

    മറുപടിഇല്ലാതാക്കൂ
  9. athe avare maranathilekku nadathikkuka maathramaanu cheyyunnathu


    ithaa

    iniyum pradikarikkoo

    മറുപടിഇല്ലാതാക്കൂ