ചൊവ്വാഴ്ച, ജൂലൈ 07, 2009

ആത്മഹത്യകള്‍ പൂവണിയുമ്പോള്

ആത്മഹത്യ ,അത് ചെയ്യുന്ന വ്യക്തിയുടെ ഏറ്റവും വലിയ ശരിയായിരിക്കാം (ചിലപ്പോളെങ്കിലും).എന്നാല്‍ ചില ആത്മഹത്യകള്‍ക്കു
ശേഷം ജീവിച്ചിരിക്കുന്ന ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നു.ഈ ലോകത്ത്‌ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു.ഈ ലോകത്തിലെ കാര്യം നോക്കണ്ട .നമ്മള്‍ ജീവിക്കുന്ന കൊച്ചു കേരളത്തില്‍ ദിവസേനയെന്നോണം എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നു.കര്‍ഷകരും ,ദാരിദ്ര രേഖക്ക് താഴെയുള്ളവരും ,മേലെയുള്ളവരും,സമ്പന്നരും,
യുവാക്കളും ,കുട്ടികളും ,എന്ന് വേണ്ട മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളില്‍ ഉള്ളവരും ഇത്തരത്തില്‍ ജീവനൊടുക്കുന്നത് നാം കാണുന്നു .പക്ഷെ,അത്തരം ആത്മഹത്യകള്‍ ഒന്നും തന്നെ അധികം നാള്‍ നമ്മള്‍ സംസാരവിഷയമാക്കാറില്ല. അതിന്‍ തക്ക എരിവും ,പുളിയും അവയ്ക്കുണ്ടാകാറില്ല .പക്ഷെ,ഇടയ്ക്കൊക്കെ ആഘോഷിക്കാന്‍ വക നല്‍കുന്ന ആത്മഹത്യകളും അരങ്ങേറാറുണ്ട്.ഈ നല്ല കാര്യം ചെയ്തത് ഏതെങ്കിലും സറ്ഗ്ഗശേഷിയുള്ള കലാകാരന്മാരാണെങ്കില്‍ കൂടുതല്‍ സന്തോഷം.ജീവിതത്തിനെയും, മരണത്തിനെയും കുറിച്ച് ആധികാരികമായും,ആലങ്കാരികമായും, പറഞ്ഞ ഏതെങ്കിലും കവിയാണെങ്കില്‍ പിന്നെ ആഘൊഷിക്കാന്‍ വേറെ ഒന്നും വേണ്ട.ആത്മഹത്യക്കു ശേഷം ഇത്രയേറെ ക്രൂശിക്കപ്പെടുന്ന മനുഷ്യറ് വേറെ ഉണ്ടോ എന്നു തന്നെ സംശയം.ജീവിച്ചിരുന്നപ്പോള്‍ അവര്‍ എഴുതിവെച്ചതെല്ലാം വീണ്ടും ,വീണ്ടും കത്തിവെച്ച് കീറിമുറിക്കുന്നു.ഇത് ചെയ്യുന്നത് കുറച്ച് അക്ഷരങ്ങളും പേനയും കയ്യിലുള്ളവരാണെങ്കില്‍ ,അവരുടെ ഭാവനക്ക് അനുസരിച്ച് കവിയുടെ ചിന്തകളെ താദാത്മ്യപ്പെടുത്തുന്നു. കവി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത് പൊലും വായനക്കാരന്‍ അനുഭവിപ്പിക്കത്തക്ക വണ്ണം കയ്ക്രിയ നടത്തി നിറ്വ്രിതിയടയുന്നു. അത് കൊണ്ടും തീരുന്നില്ല, കവി ചെയ്തത് ഒരു മഹത്തായ പുണ്യമായി അവതരിപ്പിക്കാനും ഇത്തരക്കാറ്ക്ക് കഴിയും.കവിയുടെ ആത്മഹത്യയെ സ്വറ്ഗീയ തലത്തില്‍ ഉയറ്ത്തി ,കവി ചെയ്തത് ഏറ്റവും വലിയ ശരിയായിരുന്നു എന്നു വരെ വായനക്കാറ്ക്ക് തോന്നിപ്പിക്കും.അതിലൂടെ കവിയോടും,കവിയുടെ ആത്മഹത്യയോടും വായനകാരന്‍ ആരാധന തോന്നിയാല്‍ കുറ്റം പറയാനൊക്കുമൊ?
ആത്മഹത്യ ചെയ്തയാള്‍ ഒരു കവിയായതുകൊണ്ടു മാത്രം അത് മഹത്തായ ഒരു കാര്യമാകുന്നതെങ്ങിനെ?
ജീവിച്ചിരുന്നപ്പോള്‍ ജീവിതത്തേയും,മരണത്തേയും കുറിച്ച് എഴുതിയ കവിയുടെ മരണശേഷം കവിതയെയും,ആത്മഹത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്തിന്‍?
കവിതയും,മരണവും ഇഴചേറ്ന്നിരിക്കുന്നുവെങ്കില്‍ ആത്മഹത്യ ചെയ്ത കവിയെ എന്തിന്‍ സ്വര്‍ഗ്ഗതുല്യനാക്കണം?
ആത്മഹത്യ ചെയ്ത കവിയോട് ചോദിക്കാവുന്ന ചൊദ്യങ്ങളും,കിട്ടവുന്ന ഉത്തരങ്ങളും കവിയുടെ കവിതകളില്‍ തിരയുന്നത് എന്തിനാണ്‍?
രാ‍ജലക്ഷ്മിയും,നന്ദിതയും,ഷൈനയും ബാക്കി വെച്ചുപൊയ വരികളില്‍ എന്തിനാണ്‍ ആവശ്യമില്ലാത്ത ഉത്തരങ്ങള്‍ കണ്ടെത്തുന്നത്?
കവിതയെഴുതിപ്പൊയി എന്നൊരു തെറ്റൊഴിച്ചാല്‍ അവരും സാധാരണ മനുഷ്യരായിരുന്നില്ലെ?ജീവിക്കാനും,മരിക്കാനും കാരണങ്ങളൊന്നും ഇല്ലാത്തവറ് മരിക്കുകയൊ,ജീവിക്കുകയൊ ചെയ്യട്ടെ. തങ്ങളെ ഈ ലോകം അറ്ഹിക്കുന്നില്ലെന്ന് തൊന്നുന്നവറ് ആത്മഹത്യ ചെയ്യട്ടെ.അത് അവരുടെ ഇഷ്ട്ട്ം .അവര്‍ കവികളാണെങ്ങില്‍ ആത്മഹത്യക്കു ശേഷവും അവരുടെ കവിതകള്‍ വായിക്കപ്പെടട്ടെ.ഇതെല്ലം ശരികളില്‍ പെടുമായിരിക്കാം.
ഇനി ജീവിചിരിക്കുന്ന ബുദ്ധിജന്തുക്കള്‍ ആത്മഹത്യയെ പ്രകീറ്ത്തിക്കാതിരിക്കട്ടെ.പ്രോത്സാഹിപ്പിക്കാതിരിക്കട്ടെ..അതിലൂടെ പുതിയ തലമുറയെ നേറ്വഴിക്ക് നടത്തട്ടെ.ഈ ലോകം വെടിഞ്ഞവരെ വീണ്ടും വീണ്ടും പരിഹസിക്കാതിരിക്കട്ടെ.

വ്യാഴാഴ്‌ച, മേയ് 28, 2009

ഒരു തുള്ളി ദുഖം......

സമര്‍പ്പണം


മണല്‍ക്കാറ്റ് നരപ്പിച്ച മുടിയിഴകളില്‍ വിരലുകള്‍ കുരുക്കി
ഉരുകിയൊലിച്ച ഒരു യവ്വനം മുഴുവനും ഒരു നെടുവീര്‍പില്‍ ഒതുക്കി
ഇനിയുമൊരു മടക്കമില്ലാതെ തിരിച്ചെത്തുമ്പോള്‍
വിദൂരമായ സ്വപ്നങ്ങളില്‍വെളുത്ത്തുപോയ
കണ്ണുകളില്‍ ഇഴയടുപ്പിക്കാനാകാതെ
മിഴിയറ്റ്‌ ,
മൊഴിയറ്റ്,
മനമറ്റ്‌ ,
മരവിച്ച് പോകുന്ന
പ്രവാസികള്‍ക്ക്‌
എല്ലാം നഷ്ട്ടപ്പെടുന്നവര്‍ക്ക്
എല്ലാം നഷ്ട്ടപ്പെടുത്തുന്നവര്‍ക്ക്
ഒരു തുള്ളി ദുഖം .........................

തിങ്കളാഴ്‌ച, മേയ് 25, 2009

ഒന്നും എഴുതാന്‍ അറിയാത്ത ഞാന്‍ എന്തിന് ഇങ്ങനെ ഒരു ശ്രമം നടത്തുന്നു എന്ന്‍ എനിക്ക് തന്നെ അറിയില്ല .എന്തായാലും ഞാന്‍ ഒരു കവിയല്ല .കവിത്വം ഒരു ബാധയാണ്‍ . കാല്‍പനികതയില്‍ ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ .അത് എന്നെ ഇതുവരെ ബാധിച്ചിട്ടില്ല .