വ്യാഴാഴ്‌ച, മേയ് 28, 2009

ഒരു തുള്ളി ദുഖം......

സമര്‍പ്പണം


മണല്‍ക്കാറ്റ് നരപ്പിച്ച മുടിയിഴകളില്‍ വിരലുകള്‍ കുരുക്കി
ഉരുകിയൊലിച്ച ഒരു യവ്വനം മുഴുവനും ഒരു നെടുവീര്‍പില്‍ ഒതുക്കി
ഇനിയുമൊരു മടക്കമില്ലാതെ തിരിച്ചെത്തുമ്പോള്‍
വിദൂരമായ സ്വപ്നങ്ങളില്‍വെളുത്ത്തുപോയ
കണ്ണുകളില്‍ ഇഴയടുപ്പിക്കാനാകാതെ
മിഴിയറ്റ്‌ ,
മൊഴിയറ്റ്,
മനമറ്റ്‌ ,
മരവിച്ച് പോകുന്ന
പ്രവാസികള്‍ക്ക്‌
എല്ലാം നഷ്ട്ടപ്പെടുന്നവര്‍ക്ക്
എല്ലാം നഷ്ട്ടപ്പെടുത്തുന്നവര്‍ക്ക്
ഒരു തുള്ളി ദുഖം .........................

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ജൂലൈ 3 1:48 PM

    "കാല്‍പനികതയില്‍ ഒട്ടി നിന്ന് യുക്തിയെ ശല്യം ചെയ്യുന്ന ബാധ .അത് എന്നെ ഇതുവരെ ബാധിച്ചിട്ടില്ല "...ബാധിച്ചില്ലേ അവസാനം ആ ബാധ ....നന്നായിട്ടുണ്ട് കവിത ..പ്രത്യേകിച്ച് ഈ വരികള്‍ " മിഴിയറ്റ്‌ ,
    മൊഴിയറ്റ്,
    മനമറ്റ്‌ ,
    മരവിച്ച് പോകുന്ന
    പ്രവാസികള്‍ക്ക്‌ "

    മറുപടിഇല്ലാതാക്കൂ
  2. ഒരു ദിവസം പെട്ടന്ന് എഴുതിത്തുടങ്ങിയതാണ് ഞാന്.അത് കൊണ്ടുതന്നെ കവിതയുടെ പരപ്പും,ചട്ടക്കൂടുകളും എനിക്ക് ഇപ്പോഴും അന്യമാണ്.എന്നിട്ടും എന്നെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപാടു നന്ദി…….

    മറുപടിഇല്ലാതാക്കൂ